Post Category
സി ഡിറ്റ് എവിജിസി-എക്സ്ആർ സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടനം ഒക്ടോബർ ഏഴിന്
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സി ഡിറ്റ് സാക്ഷാത്കരിക്കുന്ന എവിജിസി-എക്സ്ആർ സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടനം ഒക്ടോബർ ഏഴ് രാവിലെ 11.30ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തിരുവല്ലം ചിത്രാഞ്ജലി കുന്നിൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ലോഗോ പ്രകാശനം നടത്തും. രാജീവ് ചന്ദ്രശേഖർ എംഎൽഎ അധ്യക്ഷനാകും. ശശി തരൂർ എംപി ഭാഷാമിത്രം ആപ്പും കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ എക്സ്ആർ ഡിസ്ക്കവറി സോൺ ഉദ്ഘാടനവും നിർവഹിക്കും. ആഗോളതലത്തിൽ അനിമേഷൻ, വിഷ്വൽ ഇഫക്ട് രംഗങ്ങളിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റം സമ്പദ്വ്യവസ്ഥയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ എവിജിസി- എക്സ്ആർ നയം നടപ്പാക്കുന്നത്.
പി.എൻ.എക്സ്. 4169/2026
date
- Log in to post comments