Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ കോസ്‌മെറ്റോളജി ട്രേഡിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ടുള്ള അഭിമുഖം നടക്കും.  

എസ് ഐ യു സി നാടാർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടാകും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോസ്‌മെറ്റോളജി, ഹെയർ ആൻഡ് സ്‌കിൻ കെയർ, ബ്യൂട്ടീഷ്യൻ വിഷയങ്ങളിലെ  ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ 2 വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യതകൾ.  

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 241 8317

date