Skip to main content

ശിശുസംരക്ഷണ സ്ഥാപനാധികാരികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു*

 തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ മേലധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവർക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിപാടി ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ ഭാഷയിലും ഇടപെടലുകളിലും മാറ്റങ്ങൾ വരുന്ന ഇക്കാലത്ത് അവർക്കൊപ്പം ഉയർന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ് പറഞ്ഞു. കുടുംബങ്ങളിലെ പ്രശ്നങ്ങൾ മൂലം ഹോമുകളിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ മനസ്സിലെ മുറിവുകൾ ഉണക്കി, അവരെ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ നമുക്ക് കർത്തവ്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കമ്മീഷൻ അംഗം ടി.സി ജലജ മോൾ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വിഷയാവതരണം നടത്തി. തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ രേഷ്മ സ്വാഗതവും പാലക്കാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ലിജ രാജ് നന്ദിയും പറഞ്ഞു.

'ഇൻഡിവിജ്വൽ കെയർ പ്ലാൻ ആൻഡ് കേസ് മാനേജ്‌മെന്റ്' എന്ന വിഷയത്തിൽ പാലക്കാട് സി.ഡബ്ല്യു.സി അംഗം അഡ്വ. അപർണ്ണ നാരായണനും 'ചൈൽഡ് ട്രോമ ആൻഡ് സൈക്കോളജിക്കൽ സപ്പോർട്ട്' എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബസ്പിനും ക്ലാസുകൾ എടുത്തു.

 കുട്ടികളുടെ സാമൂഹ്യ പുനരധിവാസത്തിനും സംരക്ഷണത്തിനും സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ്, അംഗങ്ങളായ ടി.സി ജലജ മോൾ, പി. ഷാജേഷ് ഭാസ്കർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 

date