Post Category
മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് നടന്നു
സംസ്ഥാന മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് ചെയർമാൻ ജസ്റ്റസ് പി.എസ് ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്നു. വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാൽകൃത ബാങ്കുകളുടെയും മാനേജർമാരും പരാതി സമർപ്പിച്ച 19 അപേക്ഷകരും സിറ്റിംഗിൽ ഹാജരായി. മത്സ്യതൊഴിലാളി കടാശ്വാസവുമായി ബന്ധപ്പെട്ട വിവിധ പരാതികൾ സിറ്റിംഗിൽ പരിഗണിച്ചു. മത്സ്യത്തൊഴിലാളി കടാശ്വാസ നിയമമനസരിച്ച് പരസ്പര ധാരണയിലൂടെ വായ്പ തീർപ്പാക്കുതിനും സിറ്റിംഗിൽ തീരുമാനമായി. പുതുതായി ലഭിച്ച പരാതികളിൽ നടപടി അടുത്ത സിറ്റിംഗിൽ സ്വീകരിക്കും.
(പി.ആർ.പി. 55/2019)
date
- Log in to post comments