Post Category
വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിടുന്നു
വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തറക്കല്ലിടും. ഒക്ടോബർ ഒൻപതിന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് വിഴിഞ്ഞം പൂവാർ റോഡിൽ തെന്നൂർക്കോണത്താണ് ചടങ്ങ്. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ ചടങ്ങിന് അധ്യക്ഷത വഹിക്കും. ചടങ്ങിൽ നിലവിലെ മത്സ്യബന്ധന തുറമുഖ നവീകരണത്തിന്റെ ഉദ്ഘാടനവും മണ്ണെണ്ണ ആനുകൂല്യം കൈപ്പറ്റുന്നവർക്കുളള നഷ്ടപരിഹാര ഉപജീവന സഹായവിതരണവും മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന മേഖലയെ ശാക്തീകരിക്കുന്ന ഈ പദ്ധതികൾക്കായി ഏകദേശം 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പി.എൻ.എക്‌സ്. 4189/2026
date
- Log in to post comments