Skip to main content

ഐക്യദാർഢ്യ പക്ഷാചരണം; എം എൽ എ  റെജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിക്കും 

 

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 9 രാവിലെ 9.30 മുതൽ  മങ്കൊമ്പ് ബ്രൂക്ക് ഷോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. രാവിലെ 11ന് കുട്ടനാട് എം എൽ എ  റെജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിൻ ജോസഫ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ 15 വരെയാണ് പക്ഷാചരണം  ആചരിക്കുന്നത്. "സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം പുതുയുഗ വഴിയിൽ നാമുയരുന്നു നാടുണരുന്നു" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

date