Post Category
നിയമസഭാ സമിതി സിറ്റിംഗ് ഇന്ന് (18)
സംസ്ഥാന നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് (18) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ചിട്ടുള്ള പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദേ്യാഗസ്ഥരില്‍ നിന്നും തെളിവെടുക്കും.
ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും പരാതികളും നിര്‍ദേശങ്ങളും സമിതി മുമ്പാകെ നേരിട്ട് ബോധിപ്പിക്കാം.
(പിഎന്‍പി 176/19)
date
- Log in to post comments