Post Category
തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന് (18)
ആധുനിക സൗകര്യങ്ങളോടെ മുട്ടം വായനശാല ജംഗ്ഷന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഇന്ന് വൈകിട്ട് നാലിന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എഡിഎം പി.റ്റി.എബ്രഹാം, അടൂര്‍ ആര്‍ഡിഒ എം.എ റഹിം, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിന്റ് സഖറിയ വര്‍ഗീസ്, വൈസ് പ്രസിഡന്റ് അനിത മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റ്റി.മുരുകേശ്, എലിസബത്ത് അബു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ തോണ്ടംവേലില്‍ മറിയാമ്മ കോശിയെ ചടങ്ങില്‍ റവന്യുമന്ത്രി ആദരിക്കും.
(പിഎന്‍പി 178/19)
date
- Log in to post comments