Skip to main content

പ്രവര്‍ത്തന മികവിന് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക്  അംഗീകാരം

 

കുടുംബശ്രീ വാര്‍ഷിക പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കിയതിന്റെ  അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച സി.ഡി.എസുകളെ തെരഞ്ഞെടുത്തു. ഓരോ സി.ഡി.എസിനും പ്രത്യേക റിവ്യൂ റിപ്പോര്‍ട്ട്  ഫോര്‍മാറ്റ്, ബുക്ക് രൂപത്തില്‍ തയ്യാറാക്കി നല്‍കുകയും  2018 ഒക്‌ടോബര്‍ 31 വരെയുള്ള സി.ഡി.എസിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ റിവ്യൂ റിപ്പോര്‍ട്ട്  ഫോര്‍മാറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തതിന്റെ  അടിസ്ഥാനത്തിലാണ് മികച്ച സി.ഡി.എസുകളെ കണ്ടെത്തിയത്. സംഘടന ആന്‍ഡ്  സംയോജന പദ്ധതികള്‍, മൈക്രോ ഫിനാന്‍സ് ആന്‍ഡ് ബാങ്ക് ലിങ്കേജ്, ട്രാന്‍സാക്ഷന്‍ ബേയ്‌സ്ഡ് എം.ഐ.എസ്., ജെന്‍ഡര്‍, കൃഷി ആന്‍ഡ് മൃഗസംരംക്ഷണ മേഖല, സാമൂഹ്യ വികസനം, ട്രൈബല്‍ പ്രൊജക്ട്, ഡി.ഡി.യു ജി.കെ.വൈ, സൂക്ഷ്മ സംരംഭങ്ങള്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്, നഗര ഉപജീവന പദ്ധതി ആന്‍ഡ് പി.എം.എ.വൈ എന്നീ പത്ത് മേഖലകളിലായി മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് സി.ഡി.എസുകളെ വീതം ജില്ലാതല അവതരണത്തിന് ക്ഷണിച്ചതില്‍ ഓരോ മേഖലയിലും മികച്ച പ്രകടനം കാഴ്ച വച്ച സി.ഡി.എസുകളെ തെരഞ്ഞെടുത്തത്.

വിവിധ മേഖലകളില്‍ കുറ്റൂര്‍, കലഞ്ഞൂര്‍, പളളിക്കല്‍, ഏഴംകുളം, മലയാലപ്പുഴ, നാറാണംമൂഴി, കൊടുമണ്‍, പന്തളം എന്നീ സിഡിഎസുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 

          (പിഎന്‍പി 181/19)

date