Post Category
ഇ-പോസ് ദിനം ആചരിച്ചു
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചും ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചു കൊണ്ട് അടൂര്‍ താലൂക്ക് സപ്ലൈ ആഫീസിന്റെ നേതൃത്വത്തില്‍ ജനുവരി 16 ഇ-പോസ് ദിനമായി ആചരിച്ചു. താലൂക്ക് സപ്ലൈ ആഫീസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭാധ്യക്ഷ ഷൈനി ഗോപി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 11 മുതല്‍ ഒന്നു വരെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി വീഡിയോ പ്രദര്‍ശനം സംഘടിപ്പിച്ചു. (പിഎന്‍പി 182/19)
date
- Log in to post comments