Post Category
പരിശീലനം നടത്തി
കില, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്രാമ- ബ്ലോക്ക് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുളള ലിംഗപദവി കാഴ്ചപ്പാടും പ്രാദേശിക ഭരണവും എന്ന വിഷയത്തിലുളള ത്രിദിന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് കെ. ദിനേശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ നടുവിലേമുറി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന സുനില്‍, സി.കെ.ലതാകുമാരി, മിനു സാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കില ഫാക്കല്‍റ്റി അംഗങ്ങളായ കെ.എന്‍ ഷീബ, റ്റി.സി സാലി, വി.എ പ്രഭാവതി, തോമസ് തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. (പിഎന്‍പി 183/19)
സെലക്ഷന്‍ ട്രയല്‍ 28ന്
date
- Log in to post comments