Skip to main content

ലോക മാനസികാരോഗ്യ - അന്താരാഷ്ട്ര വയോജന ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് (9)

ലോക മാനസികാരോഗ്യം, അന്താരാഷ്ട്ര വയോജന ദിനാചരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ഒമ്പത്) രാവിലെ 10 ന് റാന്നി പ്രത്യാശ ഭവനില്‍ പഴകുളം മധു എംഎല്‍എ നിര്‍വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷയാകും. റാന്നി - നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ. ഫാ. തോമസ് കോശി പനച്ചിമൂട്ടില്‍ മുഖ്യാതിഥിയാകും. ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജെ മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തും. റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി മുതില്‍ന്ന പൗരന്‍മാരെ ആദരിക്കും. ആയുര്‍ദൈര്‍ഘൈത്തിന്റെ കാലഘട്ടം ദീര്‍ഘകാല ജീവിതത്തിനായി സംവിധാനങ്ങള്‍ പുനര്‍ചിന്തനം ചെയ്യുന്നു എന്നതാണ് ഈ വര്‍ഷത്തെ വയോജനദിന സന്ദേശം. ജീവിതാനുഭവങ്ങള്‍ കേള്‍ക്കാം, യഥാര്‍ത്ഥ ശബ്ദം, യഥാര്‍ത്ഥ മാറ്റം എന്നതാണ് മാനസികാരോഗ്യദിനത്തിന്റെ സന്ദേശം. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

date