സെലക്ഷന്‍ ട്രയല്‍ 28ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ പ്രവേശനത്തിനായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിലുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 28ന് രാവിലെ 9.30ന് പത്തനംതിട്ട മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. അഞ്ചാം ക്ലാസിലേക്ക് നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരും പ്ലസ് വണ്‍ ക്ലാസിലേക്ക് പത്താം ക്ലാസില്‍ പഠിക്കുന്നവരും സ്‌കൂള്‍ മേധാവിയുടെ കത്ത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം. സ്‌കില്‍ ടെസ്റ്റിന്റെയും ഫിസിക്കല്‍, ഫിറ്റ്‌നെസ് ടെസ്റ്റിന്റെയും സ്‌പോര്‍ട്‌സ് മെരിറ്റ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് ബാച്ചിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0471 2381601, 2380334, 0468 2322712. (പിഎന്‍പി 184/19)
- Log in to post comments