Skip to main content

വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിയമനം

വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍  വിവിധ തസ്തികകളില്‍ ആറ് മാസ കാലയളവില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 13-ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. നൈറ്റ് ഡ്യൂട്ടി പി.ജി. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, വാര്‍ഡ് ബോയ്/ഓഫീസ് ബോയ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണുള്ളത്. നൈറ്റ് ഡ്യൂട്ടി പി.ജി. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഹോമിയോപ്പതിയില്‍ ബിരുദാനന്തര ബിരുദമുള്ള 30 വയസ്സിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം.  വാര്‍ഡ് ബോയ്/ ഓഫീസ് ബോയ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി യോഗ്യതയും 30 വയസ്സിന് താഴെയുമായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 13-ന് രാവിലെ 9.30-ന് വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04931 249600.

date