Skip to main content

സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം 2026: നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2026-ലെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. 16 വിഭാഗങ്ങളിലായി 30 അവാര്‍ഡുകളാണ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡ്, ഉപഹാരം, സാക്ഷ്യപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച ഭിന്നശേഷി ജീവനക്കാര്‍, തൊഴില്‍ദാതാക്കള്‍, സന്നദ്ധ സംഘടനകള്‍, സര്‍ഗ്ഗാത്മക കഴിവുള്ള കുട്ടികള്‍, കലാ-സാഹിത്യ-കായിക മേഖലകളില്‍ നേട്ടം കൈവരിച്ചവര്‍, ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.   ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യാം. നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോം, ആവശ്യമായ ശുപാര്‍ശകള്‍, അനുബന്ധ രേഖകള്‍ എന്നിവ സഹിതം നാമനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 25-നകം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭ്യമാക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും വകുപ്പിന്റെ വെബ്‌സൈറ്റിലും  (www.sjd.kerala.gov.in)  ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 0483 2735324.

 

date