ആയുഷ് മിഷനില്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2026 ഒക്ടോബര്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. അപേക്ഷ ഫോം www.nam.kerala.gov.in-careers . ല്‍ ലഭിക്കും. അപേക്ഷ ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചിനകം എത്തിക്കണം. ഫോണ്‍: 0468 2995008.
പുരുഷ ആയുര്‍വേദ തെറാപിസ്റ്റ് : കേരള സര്‍ക്കാര്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ഡി.എ.എം.ഇ /സി.സി.ആര്‍.എ.എസ് ചെറുതുരുത്തി നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ കോഴ്‌സ്. അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 10.30 ന്. ശമ്പളം 14,700 രൂപ.
ജി.എന്‍.എം നഴ്‌സ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ്/അംഗീകൃത നഴ്സിംഗ് സ്‌കൂളില്‍ നിന്നുള്ള ജി.എന്‍.എം നഴ്‌സിംഗ്, കേരള നഴ്സിംഗ് ആന്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അഭിമുഖം ഒക്ടോബര്‍ 16 രാവിലെ 10.30 ന്. ശമ്പളം 17,850 രൂപ.
എം.പി.ഡബ്ല്യു (ജനനി പ്രൊജക്ട്): ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ്. എഴുത്തു പരീക്ഷ ഒക്ടോബര്‍ 17 രാവിലെ 10.30 ന്. ശമ്പളം 13,500 രൂപ.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയം, നാഷണല്‍ ആയുഷ് മിഷന്‍, രണ്ടാം നില, ഒരികൊമ്പില്‍ ബില്‍ഡിംഗ്, മേലെവെട്ടിപ്പുറം, പത്തനംതിട്ട എന്ന വിലാസത്തില്‍ അഭിമുഖം/പരീക്ഷയ്ക്ക് ഹാജരാകണം.
- Log in to post comments