Skip to main content

എയര്‍ കണ്ടീഷന്‍ മെക്കാനിക്ക് നിയമനം

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികമായി എയര്‍ കണ്ടീഷണര്‍ മെക്കാനിക്കിനെ നിയമിക്കുന്നു. യോഗ്യത: എന്‍.സി.വി.ടി/ഐ.ടി.ഐ/ഐ.ടി.സി/ബന്ധപ്പെട്ട വിഷയത്തില്‍ കെ.ജി.സി.ഇ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡേറ്റ സഹിതം ഒക്ടോബര്‍ 15 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ചേബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222364.
 

date