Skip to main content

അറിയിപ്പുകൾ

ഇന്റർപ്രറ്റർ നിയമനം

ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ  ഒഴിവുളള മൂന്ന് ഇന്റർപ്രറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സയൻസ് വിഷയത്തിൽ  ബിരുദം അല്ലെങ്കിൽ ബി എ സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജി, ആംഗ്യ ഭാഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത. യോഗ്യരായ 18നും 48 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ നാലിന് മുൻപ് താമസ പരിധിയിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ഡോക്ടർമാരുടെ പാനലിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അനസ്തേഷ്യ ഡോക്ടർമാരുടെ പാനലിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 13 ന് വൈകുന്നേരം അഞ്ചിന് മുമ്പായി  അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കുക.  ഫോൺ: 0484-2386000.

 

ടെൻഡർ ക്ഷണിച്ചു

കൊച്ചി അർബൻ ഒന്ന് ഐ.സി.ഡി.എസ്സ്. പ്രോജക്‌ട് ഓഫീസിന് കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 20. ഫോൺ: 0484 2227284.

ഡ്രൈവർ നിയമനം : അഭിമുഖം 24 ന് 

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുഖേന കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണത്തിനായി വാഹനം ഓടിക്കാൻ ഡ്രൈവർ നിയമിക്കുന്നതിന് അഭിമുഖം നടത്തും.  എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കൂടാതെ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ എന്നിവ ഓടിക്കുന്നതിനുള്ള എൻഡോഴ്‌സ്‌മെന്റും ഡ്രൈവിംഗ് ബാഡ്ജും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള  ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകുക. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 0484 2240472.

 

 

date