Skip to main content

സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

 

അടൂര്‍ കിഴക്കുപുറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സയന്‍സ് പാര്‍ക്ക് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കളിച്ചും ചിരിച്ചും ശാസ്ത്രത്തെ അറിയാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനും സങ്കീര്‍ണമായ ശാസ്ത്രതത്വങ്ങള്‍ ലളിതമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രോപകരണങ്ങളും മാതൃകകളും കുട്ടികള്‍ക്ക് നേരിട്ട് പരിശോധിച്ച് മനസിലാക്കുന്നതിനാണ് അവസരമൊരുങ്ങിയത്. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക ഗുണനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍വ്വശിക്ഷാ അഭിയാന്‍ സയന്‍സ് പാര്‍ക്കുകള്‍ സ്‌കൂളുകളില്‍ ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സതികുമാരി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍നായര്‍, വാര്‍ഡ് മെമ്പര്‍മാരായ ഓലിക്കുളങ്ങര സുരേന്ദ്രന്‍, അനിയന്‍ തോമസ്, സി.കെ പ്രകാശന്‍, ഹെഡ്മാസ്റ്റര്‍ ജി.പി ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                 (പിഎന്‍പി 194/19)

date