Post Category
താൽക്കാലിക നിയമനം
എറണാകുളം കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടക്കുന്നു. ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. യോഗ്യത, പ്രവർത്തി പരിചയം, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന് മുൻപാകെ ഹാജരാകേണ്ടതാണ്. ഉയർന്ന പ്രായപരിധി 45. കൂടുതൽ വിവരങ്ങൾക്ക് 0484-2210648 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments