Skip to main content

*ഭൂമി പുനർലേലം ചെയ്യുന്നു*

ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വാറന്റ് പ്രകാരം കോടതി കുടിശ്ശിക ഇനത്തിൽ 5,76,000 രൂപയും അനുബന്ധ ചെലവുകളും ഈടാക്കുന്നതിനായി എടത്തിരുത്തി വില്ലേജിൽ സർവേ നമ്പർ 301/12-ൽ പെട്ട 0.0340 ഹെക്ടർ ഭൂമിയും അതിലെ വസ്തുവകകളും പരസ്യമായി ലേലം ചെയ്യുന്നു. മുൻപ് ലേലം നിശ്ചയിച്ചിരുന്ന തീയതിയിൽ ആളുകൾ ഹാജരാകാതിരുന്നതിനെ തുടർന്ന് മുൻ ലേല നിബന്ധനകളോടെ നവംബർ അഞ്ചിന് രാവിലെ 11-ന് എടത്തിരുത്തി വില്ലേജ് ഓഫീസിൽ വെച്ച് പുനർലേലം നടത്തുമെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ അറിയിച്ചു.

date