Post Category
ശബരിമല തീര്ഥാടനം: ഹോട്ടലുകളില് ഗ്യാസ് സിലിണ്ടര് ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തി
ശബരിമല തീര്ഥാടനം 2026-27 കാലയളവില് ളാഹ മുതല് സന്നിധാനം വരെയുള്ള ഹോട്ടലുകളില് ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള് അപകടകരമായി പൊതു സ്ഥലങ്ങളില് സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ല കലക്ടര് എ നിസാമുദ്ദീന് ഉത്തരവായി. ജില്ലയിലെ വിവിധ ഭാഗങ്ങളില് നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇക്കാലയളവില് ളാഹ മുതല് സന്നിധാനം വരെയുളള തീര്ഥാടന പാതകളിലെ ഭക്ഷണശാലകളില് മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്പ്പന നടത്തുന്നതിനും നിരോധനമുണ്ട്.
date
- Log in to post comments