Skip to main content

ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക മാനസിക ആരോഗ്യ ദിനാചരണം
ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ  മോളി ജേക്കബ് അധ്യക്ഷയായി.  "ജീവിതാനുഭവങ്ങൾ കേൾക്കപ്പെടട്ടെ യഥാർത്ഥ ശബ്ദങ്ങൾ യഥാർത്ഥ മാറ്റങ്ങൾ" എന്നതാണ് ഈ വർഷത്തെ സന്ദേശം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം നൗഫൽ ബാഡ്ജ് ധരിക്കൽ ചടങ്ങ് നിർവഹിച്ചു.  കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ റഫീഖ് അൻസാർ വിഷയാവതരണം നടത്തി.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ റ്റിറ്റോ റഹീം, ആർ എം ഓ  ഡോ സി പി പ്രിയദർശൻ, റെസ്പിറേറ്ററി മെഡിസിൻ ചീഫ് കൺസൽട്ടൻറ് ഡോ കെ വേണുഗോപാൽ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജെ മിനി തുടങ്ങിയവർ ആശംസകളും ആശുപത്രി സൂപ്രണ്ട് ഡോ കെ ആർ രാജൻ  സ്വാഗതവും  സൈക്യാട്രിക് സോഷ്യൽ വർക്കർ ഡോ ടി എസ് സുധീരൻ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ റഫീഖ്  അൻസാർ നയിച്ചു.  തുടർന്ന് പ്രദർശനം, വിപണന ശാല,  ഡിഎംഎച്ച്പി പകൽവീട് അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ സ്റ്റോള്, മെന്റൽ ഹെൽത്ത് സ്ക്രീനിംഗ്, പൊതുജനങ്ങൾക്കായി  കൗൺസിലിംഗ് എന്നിവയും സംഘടിപ്പിച്ചു.

date