Post Category
അപകട മരണാനന്തര ധനസഹായം കൈമാറി
കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി പദ്ധതിയില് അംഗമായിരിക്കെ അപകടത്തില് മരണപ്പെട്ട തരൂര് വാവുള്ള്യാപുരം സ്വദേശി ബി. ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. മരണാനന്തര ധനസഹായ തുകയായ രണ്ടുലക്ഷം രൂപ ബോര്ഡ് ഡയറക്ടര് കെ.സി ജയപാലന് നോമിനിയും ഭാര്യയുമായ അനിതയുടെ വീട്ടിലെത്തിയാണ് കൈമാറിയത്. ഉപദേശക സമിതി അംഗം കെ.പി ജോഷി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ്, വാര്ഡ് മെമ്പര് ജനാര്ദ്ദനന്, പ്രതിനിധികള്, ട്രേഡ് യൂണിയന് നേതാക്കളായ സജീഷ്, ശിവരാജു, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര് ഒ.എസ് ഷാബു തുടങ്ങിയവര് പങ്കെടുത്തു.
date
- Log in to post comments