Skip to main content

പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് എംപ്ലോയീസ് കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് കാന്റീന്‍ 2027 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഊണ്, ചായ, കാപ്പി, വിവിധ പലഹാരങ്ങള്‍, ബിരിയാണി എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന കുറഞ്ഞ വില രേഖപ്പെടുത്തിയാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്.  സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 2026 ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിനകം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരന്‍ 25,000 രൂപ സെക്യൂരിറ്റി തുകയും ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാണ്. ഫോണ്‍-04933-227214.

 

date