Skip to main content

കുട്ടികളുടെ വിഷയങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ

*കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദേശങ്ങൾ സംസ്ഥാന ബാലാവകാശ കമ്മിഷൻ വെബ്സൈറ്റിൽ

           കുട്ടികളുടെ വിഷയങ്ങളിൽ കർശനമായി പാലിക്കേണ്ട കാര്യങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും സംബന്ധിച്ച് കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ വെബ്സൈറ്റിൽ ലഭിക്കും.

           പോക്സോ ആക്ട് 2012, ബാലനീതി ആക്ട് 2015, ആർ റ്റി ഇ ആക്ട് 2009, സൈബർ സുരക്ഷ, തെരുവുകളിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച ബാല സൗഹൃദ നിർദ്ദേശങ്ങൾ ഇതിൽപ്പെടുന്നു.

           കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കർത്തവ്യ വാഹകരും ബാല സംരക്ഷണ സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദ്ദേശം നൽകി.

പി.എൻ.എക്സ്. 4296/2026

date