Post Category
വിമുക്തി ദേശഭക്തിഗാന മത്സരം: ചാലക്കുടി സി.കെ.എം.എൻ.എസ്.എസ്.എസിന് ഒന്നാം സ്ഥാനം*
എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ചാലക്കുടി സി.കെ.എം. എൻ.എസ്.എസ്. സീനിയർ എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോലഴി ചിന്മയ വിദ്യാലയം രണ്ടാം സ്ഥാനവും, മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വളർന്നുവരുന്ന തലമുറയെ ലഹരിവസ്തുക്കളിൽനിന്ന് സംരക്ഷിക്കുക, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാർത്ഥികളിൽ ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 22 സ്കൂളുകൾ മാറ്റുരച്ച മത്സരം, സ്കൂൾ വിമുക്തി ലഹരിവിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് നടത്തിയത്.
date
- Log in to post comments