അസി. പ്രൊഫസർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 73,500 രൂപയാണ് വേതനം. ഡി.എം. നെഫ്രോളജി, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. പ്രവൃത്തിപരിചയം അഭികാമ്യം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്ന് ( ഒക്ടോബർ 14 ) രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം.
എസ്.എസ്.എൽ.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന തത്തുല്യ രേഖ, എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റ്, പി.ജി./ഡി.എൻ.ബി./ഡി.എം. സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ഡ്രൈവിങ് ലൈസൻസ്/റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും വിലാസം തെളിയിക്കുന്ന രേഖ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.
- Log in to post comments