Skip to main content
ബാണാസുര സാഗര്‍ റിസര്‍വോയറില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നു

*ബാണാസുര സാഗറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു*

ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബാണാസുര സാഗര്‍ റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. പത്ത് ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് റിസര്‍വോയറില്‍ നിക്ഷേപിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിച്ച് മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിനി തോമസ് അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി ഹംസ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി. സുനീര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കിരണ്‍ ജോസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് അംഗം തുടങ്ങിയവര്‍ പങ്കെടുത്തു.

date