Post Category
*ശുഭയാത്ര പദ്ധതി: അപേക്ഷ ക്ഷണിച്ചു*
ചലനപരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൈഡ് വീല് ഘടിപ്പിച്ച സ്കൂട്ടര് അനുവദിക്കുന്ന ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില് താമസിക്കുന്നതും സ്കൂട്ടര് ഓടിക്കാനുള്ള കായിക ക്ഷമതയുള്ള ഭിന്നശേഷിക്കാര്ക്ക് അപേക്ഷിക്കാം. കഴിഞ്ഞ എട്ട് വര്ഷത്തിനുള്ളില് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിന്ന് സൈഡ് വീല് ഘടിപ്പിച്ച സ്കൂട്ടര് ലഭിച്ചവര് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അനുബന്ധ രേഖകള് സഹിതം നവംബര് 10 നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളില് സമര്പ്പിക്കണം. അപേക്ഷാഫോമിനും കൂടുതല് വിവരങ്ങള്ക്കും ഗ്രാമപഞ്ചായത്തിലോ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്: 04936 205307.
date
- Log in to post comments