Skip to main content

*പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം*

ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലുള്ള വൈത്തിരി താലൂക്കിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവർഗ്ഗ വിദ്യാർഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നാല് സി ഗ്രേഡും അതിന് മുകളിലും പ്ലസ് ടു പരീക്ഷയിൽ രണ്ട് സി ഗ്രേഡും അതിന് മുകളിലും ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഫസ്റ്റ് ക്ലാസും നേടിയ വിദ്യാർഥികൾക്കാണ് അവസരം. യോഗ്യരായവർ www.stddservice.kerala.gov.in എന്ന സർവീസ് പോർട്ടൽ മുഖേന വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലേക്ക് നവംബർ 10 നകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാങ്ക് പാസ്സ് ബുക്ക് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫോൺ: 04936-202232

date