Skip to main content

വിജയദശമി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി പ്രമാണിച്ച് ഒക്ടോബര്‍ 19 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, പഞ്ഞികിടക്ക, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് റിബേറ്റ് കാലയളവില്‍ ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യം. വിവരങ്ങള്‍ക്ക് ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര്‍ ഖാദി ടവര്‍ ഫോണ്‍: 8113870434, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ 9744259922, അടൂര്‍ റവന്യു ടവര്‍ 6238547923, ചേത്തോങ്കര - റാന്നി 9747846322.
 

date