Skip to main content

റേഷന്‍ കാര്‍ഡ് മാറ്റണം

മുന്‍ഗണനാ വിഭാഗത്തില്‍(മഞ്ഞ, പിങ്ക് നിറങ്ങളിലെ കാര്‍ഡുകള്‍) ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ ജീവിത സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് പൊതുവിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജോലിയുള്ളവര്‍, ഇന്‍കം ടാക്‌സ് ഒടുക്കുന്നവര്‍, നാലുചക്ര വാഹനമുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ സ്വന്തമായി വീടുളളവര്‍ തുടങ്ങിയ ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുടമകള്‍ക്ക് സ്വമേധയാ കാര്‍ഡുകള്‍ ഒക്ടോബര്‍ ഒന്‍പതു മുതല്‍ രണ്ടു മാസത്തേക്ക് പൊതുവിഭാഗത്തിലേക്ക് പിഴ ഒഴിവാക്കി തരം മാറ്റം നടത്താവുന്നതാണ്.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ച് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും പരിശോധനാ വിധേയമായി കണ്ടെത്തുന്ന കാര്‍ഡുകള്‍ തരം മാറ്റുകയും പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date