Post Category
ബി.ഐ.എസ്. (BIS) സർട്ടിഫിക്കേഷൻ ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് കൊച്ചി ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം തൃശ്ശൂർ എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ ബി.ഐ.എസ്. സർട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ ഏകദിന ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. തൃശ്ശൂർ ജോയ്സ് പാലസ് ഹോട്ടലിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സ്മിത. ആർ. അധ്യക്ഷത വഹിച്ചു.
ബി.ഐ.എസ്. കൊച്ചി ഓഫീസ് ജോയിന്റ് ഡയറക്ടർ സച്ചിൻ എസ്. മേനോൻ, സ്റ്റാൻഡേർഡ് പ്രമോഷൻ ഓഫീസർ ബെൻ ജോസഫ് എന്നിവർ ടെക്നിക്കൽ സെഷനുകൾ എടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ പ്രണാബ് ജി. സ്വാഗതവും, ശശികുമാർ എസ്., ലിപ്പിൻ റോയ് എന്നിവർ ആശംസകളും അറിയിച്ചു. ജില്ലയിലെ നൂറോളം സംരംഭകർ ശിൽപശാലയിൽ പങ്കെടുത്തു.
date
- Log in to post comments