Skip to main content

ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

ഡ്രോൺ സാങ്കേതികവിദ്യയിൽ താൽപര്യമുള്ളവർക്ക് അസാപ് കേരള സംഘടിപ്പിക്കുന്ന ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അഞ്ചുദിവസത്തെ പരിശീലനം കാസർകോട് വിദ്യാനഗറിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് നടക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡി.ജി.സി.എ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 22. രജിസ്ട്രേഷൻ ലിങ്ക്:   https://forms.gle/1JpphnAaXt7XvdAU6 .
 ഫോൺ: 9495999667, 9895967998.

date