Post Category
കരമന നദിയിൽ മഞ്ഞ അലർട്ട്
ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈക്കടവ് സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും അറിയിപ്പിൽ പറയുന്നു.
date
- Log in to post comments