Post Category
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍, ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്കും, എസ്.എസ്.എല്‍.സി യോഗ്യത ഉള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ്, അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999675.
date
- Log in to post comments