പാപ്പിനിശ്ശേരി പഞ്ചായത്ത് കേരളോത്സവം: 25ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരളോത്സവം നവംബര്‍ ഒന്നു മുതല്‍ 15 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 25ന് മുന്‍പ് കേരളോത്സവം വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അത്ലറ്റിക്‌സ്, കബഡി, വടംവലി മത്സരങ്ങള്‍ നവംബര്‍ ഒന്നിന് പാപ്പിനിശ്ശേരി ഇ.എം.എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. നവംബര്‍ രണ്ടിന് ഇ.കെ. നായനാര്‍ സ്മാരക പഞ്ചായത്ത് ഹാളില്‍ ചെസ് മത്സരം സംഘടിപ്പിക്കും.
നവംബര്‍ മൂന്നിന് ബഡ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരവും നവംബര്‍ എട്ടിന് ഇ.എം.എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരവും നടക്കും. കലാമത്സരങ്ങള്‍ നവംബര്‍ എട്ടിന് അരോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം നവംബര്‍ 15ന് എം.എസ്.ഇ.ടി ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. വിവിധ കായിക, കലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
- Log in to post comments