Skip to main content
കുടുംബശ്രീ മോഡല്‍ 'നാടന്‍ തട്ട് വീട്ടിലെ ഊണ്' ഇനി പടിയൂരിലും 

കുടുംബശ്രീ മോഡല്‍ 'നാടന്‍ തട്ട് വീട്ടിലെ ഊണ്' ഇനി പടിയൂരിലും 

 

പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ മോഡല്‍ 'നാടന്‍ തട്ട് വീട്ടിലെ ഊണ്'   പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ  ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചത്. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബീന ബാബു അധ്യക്ഷനായി. പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വി രാജീവ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി തങ്കമണി, വാര്‍ഡ് മെമ്പര്‍മാരായ പ്രസന്ന, കെ വി മനോഹരന്‍, ബാലകൃഷ്ണന്‍, ദിലീപ് കുമാര്‍, തുളസി മാസ്റ്റര്‍, ചന്ദ്രന്‍, റീന എന്നിവര്‍ സംസാരിച്ചു. നൂറോളം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.

date