Skip to main content

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

ജി.എം.എല്‍.പി.എസ് കുപ്രവള്ളി സ്‌കൂളില്‍ ആരോഗ്യ-ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അണ്ടത്തോട് ഫാമിലി ഹെല്‍ത്ത് സെന്റര്‍, ചമ്മന്നൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക കെ.ജി ലേഖ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ വി. സില്‍വി ക്ലാസിന് നേതൃത്വം നല്‍കി. ക്ലാസ് ടീച്ചര്‍ നീതു നന്ദി പറഞ്ഞു.

 

കുട്ടികളില്‍ ആരോഗ്യ-ശുചിത്വ ശീലങ്ങള്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം, വ്യക്തിശുചിത്വം പാലിക്കേണ്ട രീതികള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. ദൈനംദിന ജീവിതത്തില്‍ ശുചിത്വശീലങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

date