Skip to main content

താല്‍ക്കാലിക നിയമനം

 

 

ജോലി സംബന്ധമായി മാനസിക സംഘര്‍ഷം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സിറ്റി പോലീസിനു കീഴില്‍ ജില്ലയില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ആകെയുള്ള ഒരു ഒഴിവിലേക്കാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്.

 

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി അംഗീകൃതവും ആര്‍.സി.ഐയുടെ അംഗീകാരമുള്ളതുമായ സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ (അല്ലെങ്കില്‍ മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ സൈക്കോളജിയില്‍) ക്ലിനിക്കല്‍ പരിശീലനത്തോടുകൂടിയുള്ള രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ എംഫില്‍ ബിരുദം. കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കില്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

ഒക്ടോബര്‍ 20 നു മുന്‍പായി തൃശ്ശൂര്‍ സിറ്റി പോലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ഓഫീസില്‍ നേരിട്ടോ, acpadmtsr.pol@kerala.gov.in എന്ന ഇ-മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം തൃശ്ശൂര്‍ സിറ്റി പോലീസിന്റെ thrissurcity.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

 

date