കേരളപുരസ്കാരങ്ങൾ സമർപ്പിച്ചു
സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരമായ കേരളപുരസ്കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമർപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ലോക്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.
ഡോ. എം.ആർ രാഘവവാര്യർ (വിദ്യാഭ്യാസം) കേരള ജ്യോതി പുരസ്കാരവും പി.ബി അനീഷ് (കൃഷി), രാജശ്രീ വാര്യർ (കല) കേരള പ്രഭ പുരസ്കാരവും ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), എം.കെ വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്പ്), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകൾ), അഭിലാഷ് ടോമി (കായികം) കേരള ശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.
ചീഫ് സെക്രട്ടറി ഇൻ ചാർജ് മിൻഹാജ് ആലം പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എം ലിജു, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
സമൂഹത്തിലെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
പി.എൻ.എക്സ്. 4406/2026
- Log in to post comments