Skip to main content

 അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വെക്കുന്നവർക്ക് സറണ്ടർ ചെയ്യാം

 

 
ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണന വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക്  ഒക്ടോബർ 9 മുതൽ രണ്ട് മാസത്തേക്ക് സ്വമേധയാ കാർഡ് തങ്ങളുടെ താലൂക്ക് സപ്ലൈ ഓഫീസിൽ സറണ്ടർ ചെയ്യാം.  

സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവ്വീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5,000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുളളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുളളവർ (പട്ടികവർഗ്ഗക്കാർ ഒഴികെ),  സ്വന്തമായി 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവർ, നാല് ചക്ര വാഹനം സ്വന്തമായി ഉളളവർ (ഏക ഉപജീവന മാർഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപന ജോലിയിൽ നിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനം ഉളളവർ എന്നിവർക്ക് കാർഡ് സറണ്ടർ ചെയ്യാം. ഈ കാലയളവിൽ സ്വമേധയാ സറണ്ടർ ചെയ്യുന്നവരിൽ നിന്നും പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ല. 

വിശദ വിവരങ്ങൾക്ക് ഫോൺ: താലൂക്ക്‌ സപ്ലൈ ഓഫീസ്‌, ചേര്‍ത്തല - 0478 2823058, 9188527357. അമ്പലപ്പുഴ - 0477 2252547, 9188527356.  കുട്ടനാട്‌ - 0477 2702352, 9188527355. കാര്‍ത്തികപ്പള്ളി-0479 2412751, 9188527352. മാവേലിക്കര - 0479 2303231, 9188527353. ചെങ്ങന്നൂര്‍ - 0479 2452276, 9188527354.

date