Skip to main content

സംരംഭകത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

തിരുവല്ല നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ അടുമ്പട നഗറിലെ നിവാസികള്‍ക്കും പ്രദേശവാസികള്‍ക്കുമായി സംരംഭകത്വ വികസന ക്ലാസ് നടത്തി. ചിന്ത ജനകീയ ഗ്രന്ഥശാലയില്‍ നടന്ന സെമിനാര്‍ വാര്‍ഡ് കൗണ്‍സിലര്‍ അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് സംരംഭകത്വ വികസനത്തെപ്പറ്റിയും വകുപ്പിന്റെ പുതിയ പദ്ധതിയായ ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതിയെക്കുറിച്ചും ക്ലാസെടുത്തു. സ്വയംതൊഴില്‍ സഹായ പദ്ധതിയുടെ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തു.

date