Skip to main content

റേഡിയോഗ്രാഫര്‍ നിയമനം

കോന്നി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റിലേക്ക് ഒരു റേഡിയോഗ്രാഫറെ ദിവസവേതന അടിസ്ഥാനത്തില്‍  179 ദിവസത്തേക്ക് നിയമിക്കുന്നു. പ്രായപരിധി 18 - 45. യോഗ്യത: റേഡിയോളജിയില്‍ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മുന്‍പരിചയം, ഇ.സി.ജി പരിജ്ഞാനം, ആശുപത്രിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 23 രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. അന്നേ ദിവസം രാവിലെ 10.45 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. ഫോണ്‍: 0468 2243469.

date