Skip to main content

*അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ പരിശീലന പദ്ധതി: അപേക്ഷ ക്ഷണിച്ചു*

 പട്ടികജാതി വികസന വകുപ്പിന്റെ TRACE പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്, എം.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കാണ് അവസരം.

അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായപരിധി 21-നും 35-നും ഇടയിലായിരിക്കണം. ഇൻേറൺഷിപ്പ് അല്ലെങ്കിൽ പരിശീലന പദ്ധതികൾ പ്രകാരം ഇതിനുമുമ്പ് രണ്ട് വർഷം പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കുന്നതല്ല. യോഗ്യത കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

പരമാവധി രണ്ട് വർഷമാണ് പരിശീലന കാലാവധി (ആദ്യ വർഷ പരിശീലന കാലയളവിലെ പ്രവർത്തന വിലയിരുത്തലിന് ശേഷം ഒരു വർഷം കൂടി ദീർഘിപ്പിച്ച് നൽകാവുന്നതാണ്). പ്രതിമാസ സ്റ്റൈപ്പൻഡായി 18,000 രൂപ ലഭിക്കും. അപ്രൻ്റീസ് എഞ്ചിനീയർ/ഓവർസിയറായി പരിശീലനം നേടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ജില്ലയിൽ 50 ശതമാനം അക്രഡിറ്റഡ് എഞ്ചിനീയർമാരെയും (ബി.ടെക്/എം.ടെക് യോഗ്യതയുള്ളവർ), 50 ശതമാനം ഓവർസിയർമാരെയും (സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ഐ.ടി.ഐ) എന്ന ക്രമത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്സൈറ്റ്, ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബർ 31-ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോൺ- 0487-2360381.

date