Post Category
*അങ്കണവാടികളിലേക്ക് പ്രീസ്ക്കൂൾ കിറ്റ് വിതരണം: റീടെണ്ടർ ക്ഷണിച്ചു*
വെള്ളാങ്ങല്ലൂർ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലുള്ള 111 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ഗുണനിലവാരമുള്ള സാധനങ്ങളടങ്ങിയ പ്രീസ്ക്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 28-ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.
date
- Log in to post comments