Post Category
*മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് ഫീസിളവ്*
കെൽട്രോണിന്റെ തൃശൂർ നോളജ് സെന്ററിൽ വിജയദശമിയോടനുബന്ധിച്ച് പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (+2 യോഗ്യതയുള്ള, ഒരു വർഷം) കോഴ്സിന് പത്ത് ശതമാനം ഫീസിളവ് അനുവദിച്ചു. ഒക്ടോബർ 31 വരെയാണ് ഫീസിളവ് ലഭ്യമായിട്ടുള്ളത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തേക്കിൻകാട് മൈതാനത്തിന് സമീപമുള്ള തൃശ്ശൂർ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തെണം. വിലാസം- തൃശ്ശൂർ കെൽട്രോൺ നോളജ് സെന്റർ, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ. ബിൽഡിംഗ്, പോസ്റ്റ് ഓഫീസ് റോഡ്, കുറുപ്പം, തേക്കിൻകാട് മൈതാനത്തിന് സമീപം. ഫോൺ- 9495642722, 9072592412.
date
- Log in to post comments