Skip to main content

18 വിഭാഗങ്ങളിൽ സൗജന്യ നൈപുണ്യ പരിശീലനം 

           പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് സൗജന്യ നൈപുണ്യപരിശീലനം നൽകുന്നു. കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ വച്ചാണ് 18 വിഭാഗങ്ങളിൽ പരിശീലനം നൽകുന്നത്. ഓരോ ബാച്ചിലും 30 പേർക്കാണ് പ്രവേശനം.  തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസ് പൂർണമായും സർക്കാർ വഹിക്കും. വനിതകൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും.

           എം.ഇ.പി. സൂപ്പർവൈസർ - മെയിന്റനൻസ്, അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പ്ലംബർ - ജനറൽ, ക്വാളിറ്റി ടെക്‌നീഷ്യൻ - കൺസ്ട്രക്ഷൻ, കോമി ഷെഫ്, സോളാർ പി.വി. ഇൻസ്റ്റാളർ - ഇലക്ട്രിക്കൽ, റോഡ്‌വേ സർവേയർ, ബ്രിക്ക് മേസൺ, കൺസ്ട്രക്ഷൻ ഇലക്ട്രീഷ്യൻ - എൽ.വി., സർവേയർ, ഡ്രാഫ്റ്റ്സ്പേഴ്‌സൺ - സിവിൽ വർക്ക്‌സ്, ഗസ്റ്റ് സർവീസ് എക്‌സിക്യൂട്ടീവ് (ഹൗസ്‌കീപ്പിംഗ്), മാനുവൽ മെറ്റൽ ആർക്ക് വെൽഡിംഗ് / ഷീൽഡഡ് മെറ്റൽ ആർക്ക് വെൽഡിംഗ് വെൽഡർ, ഗസ്റ്റ് സർവീസ് അസോസിയേറ്റ് (ഫുഡ് & ബിവറേജ്), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഷട്ടറിംഗ് കാർപെന്റർ, എച്ച്.വി.എ.സി. ടെക്‌നീഷ്യൻ, ഫ്രണ്ട് ലൈൻ ജൂനിയർ സൂപ്പർവൈസർ (കൺസ്ട്രക്ഷൻ) വിഭാഗങ്ങളിലാണ് പരിശീലനം. നവംബർ 20നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: http://www.iiic.ac.in/. ഫോൺ: 8078980000.

           പി.എൻ.എക്‌സ്. 4434/2026

date