Post Category
ജില്ലയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്
ജില്ലയിൽ ഞായറാഴ്ച (ഒക്ടോബർ 25) വരെ, 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മൂന്ന് ദിവസം ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 26ന്, 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
date
- Log in to post comments